Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mark Carney

മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനം: റാ​ണ​യു​ടെ കനേഡിയൻ പൗരത്വം റദ്ദാക്കുന്നു

ടൊ​റേ​ന്‍റോ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സ് മു​ഖ്യ​പ്ര​തി ത​ഹാ​വൂ​ർ റാ​ണ​യു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി കാ​ന​ഡ. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക് കാ​ർ​ണി​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നാ​യ ഡേ​വി​ഡ് കോ​ൾ​മാ​ൻ ഹെ​ഡ്‌​ലി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ് പാ​ക് വം​ശ​ജ​നാ​യ റാ​ണ (64). പൗ​ര​ത്വം റ​ദ്ദാ​ക്കു​ന്ന​താ​യി ക​നേ​ഡി​യ​ൻ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ റാ​ണ​യെ അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ർട്ട്.

ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ല, മ​റി​ച്ച് പൗ​ര​ത്വ അ​പേ​ക്ഷ​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തി​നാ​ലാ​ണ് പൗ​ര​ത്വം റ​ദ്ദാ​ക്കു​ന്ന​തെ​ന്ന് ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു.

2001ലാ​ണ് റാ​ണ ക​നേ​ഡി​യ​ൻ പൗ​ര​ത്വം നേ​ടു​ന്ന​ത്. നാ​ല് വ​ർ​ഷ​മാ​യി ഒ​ട്ടാ​വ​യി​ലും ടൊ​റ​ന്‍റോ​യി​ലും താ​മ​സി​ച്ചി​രു​ന്ന​താ​യും ആ​റു ദി​വ​സം മാ​ത്ര​മേ രാ​ജ്യ​ത്തി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്നു​ള്ളൂവെ​ന്നും 2000ൽ ​ന​ല്കി​യ പൗ​ര​ത്വ അ​പേ​ക്ഷ​യി​ൽ റാ​ണ അ​റി​യി​ച്ചി​രു​ന്നു. ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, അ​ദ്ദേ​ഹം അ​ക്കാ​ലം അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ​യി​ലാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി.

ഗു​രു​ത​ര​വും മ​നഃ​പൂ​ർ​വു​മാ​യ വ​ഞ്ച​ന ആ​രോ​പി​ച്ചാ​ണ് റാ​ണ​യു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കാ​ൻ ക​നേ​ഡി​യ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

പൗ​ര​ത്വം റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി​യെ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും പൗ​ര​ത്വ നി​യ​മ​ങ്ങ​ളു​ടെ അ​ന്ത​സ് നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ക​നേ​ഡി​യ​ൻ ഇ​മി​ഗ്രേ​ഷ​ൻ വ​കു​പ്പ് വ​ക്താ​വ് അ​റി​യി​ച്ചു. 2025 ഏ​പ്രി​ലി​ൽ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്ത​പ്പെ​ട്ട റാ​ണ ഇ​പ്പോ​ൾ എ​ൻ​ഐ​എ​യു​ടെ ക​സ്റ്റ​ഡി​യി​ലാ​ണ്.

International

ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു കാ​ന​ഡ​യി​ലെ​ത്തി​യാ​ൽ അ​റ​സ്റ്റ് ചെ​യ്യും: മാ​ർ​ക്ക് കാ​ർ​ണി

ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു കാ​ന​ഡ​യി​ൽ എ​ത്തി​യാ​ൽ അ​റ​സ്റ്റ് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി.

ബ്ലൂം​ബെ​ർ​ഗി​ന്‍റെ "ദി ​മി​ഷാ​ൽ ഹു​സൈ​ൻ ഷോ'​യി​ൽ മി​ഷാ​ൽ ഹു​സൈ​നു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് കാ​ർ​ണി ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രെ രാ​ജ്യാ​ന്ത​ര ക്രി​മി​ന​ൽ കോ​ട​തി പ്ര​ഖ്യാ​പി​ച്ച അ​റ​സ്റ്റ് വാ​റ​ന്‍റ് ന​ട​പ്പാ​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​നാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി​യ​ത്.

ഗാ​സ സം​ഘ​ർ​ഷം, മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ നെ​ത​ന്യാ​ഹു​വി​നെ ത​ട​ങ്ക​ലി​ൽ വ​യ്ക്കാ​നു​ള്ള മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​ടെ പ്ര​തി​ജ്ഞ പാ​ലി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​തെ എ​ന്ന ഉ​ത്ത​ര​വും കാ​ർ​ണി ന​ൽ​കി.

ഐ​സി​സി അം​ഗ​രാ​ജ്യ​മെ​ന്ന​നി​ല​യ്ക്ക് കോ​ട​തി തീ​രു​മാ​ന​ങ്ങ​ളോ​ട് നി​യ​മ​പ​ര​മാ​യി സ​ഹ​ക​രി​ക്കാ​ൻ കാ​ന​ഡ​യ്ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ർ​ണി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് നെ​ത​ന്യാ​ഹു​വി​നും ഇ​സ്ര​യേ​ൽ മു​ൻ പ്ര​തി​രോ​ധ​മ​ന്ത്രി യൊ​യാ​വ് ഗ​ലാ​ന്‍റി​നു​മെ​തി​രെ രാ​ജ്യാ​ന്ത​ര ക്രി​മി​ന​ൽ കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്‍റ് പ്ര​ഖ്യാ​പി​ച്ച​ത്.

Latest News

Up